ലക്ഷോപലക്ഷം ദേവീഭക്തരുടെ സർവ്വസൗഭാഗ്യങ്ങൾക്കും കാരണമായ പവിത്രഗ്രന്ഥമാണ് ശ്രീമദ് ദേവീഭാഗവതം. ത്രിപുരസുന്ദരിയായ ആദിപരാശക്തിതന്നെ അക്ഷരസ്വരൂപിണിയായി പ്രത്യക്ഷപ്പെടുകയാണ് ശ്രീമദ് ദേവീഭാഗവതത്തിൽ പ്രപഞ്ചത്തിലെ സർവ്വജീവരാശികൾക്കും ചതുർവിധ പുരുഷാർത്ഥം നേടുവാനുള്ള മാർഗ്ഗ ഈ പുണ്യഗ്രന്ഥത്തിലൂടെ ശ്രീമഹാദേവി സാക്ഷാത്കരിക്കുന്നു. ദുരിതങ്ങളും ദുഃഖങ്ങളും വീർപ്പുമുട്ടിക്കുമ്പോൾ ജീവിതയാത്രയിൽ ലക്ഷ്യം കാണാനുളള വഴി ശ്രീമദ് ദേവീഭാഗവതം വ്യക്തമാക്കുന്നു. ഭക്തിയുടെ സൗരഭ്യവും കഥകളുടെ പുണ്യവ തത്വശാസ്ത്രങ്ങളുടെ തേജസും ശ്രീമദ് ദേവീഭാഗവതത്തെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ മുൻനിരയിലെത്തിക്കുന്നു. ഏതൊരു ഗൃഹത്തിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ദിവ്യഗ്രന്ഥം.