Suvarnamallikayude Chilla Renu Ramanath Mathrubhumi Books പല വര്‍ണ്ണങ്ങളോടുകൂടിയ ഇഴകള്‍കൊണ്ട് നെയ്തെടുത്ത പട്ടുപോലെയോ, പലയിനം പൂക്കള്‍ കോര്‍ത്ത മാലപോലെയോ വ്യക്തി, ദേശം, കാലഘട്ടം, കുടുംബം എന്നിവ ഈ ആഖ്യാനത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അവയിലോരോന്നിന്റെയും വികാസവും പരിണാമവും അത്യുക്തിയോ ന്യൂനോക്തിയോ പക്ഷപാതമോ കൂടാതെ നെയ്യുകയോ കോര്‍ക്കുകയോ ചെയ്യുന്നതിലുള്ള ശ്രദ്ധയാണ് ഇതിനെ ആചാരമാത്രമല്ലാത്ത, ആത്മീയ പവിത്രതയോടുകൂടിയ ശ്രാദ്ധകര്‍മ്മമാക്കി അനുഭവപ്പെടുത്തിത്തരുന്നത്. – ഡോ. എം. ലീലാവതി എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന കെ.വി. രാമനാഥന്റെ ജീവിതം മകള്‍ ഓര്‍ത്തെടുക്കുന്നു