Thadavara By Alminas Mankind Publication സ്വന്തം വീട്ടില്‍ പോലും ഭാരമായി ജീവിക്കേണ്ടിവന്ന അമീറിൻ്റെ ജീവിതത്തിലേക്ക് ഹലീമ കടന്നുവന്നപ്പോള്‍ ആദ്യമായി അവന്‍ ജീവിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ, വിധി അവര്‍ക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. മനസ്സിൻ്റെ താളം തെറ്റിയപ്പോള്‍ ഹലീമയ്ക്ക് കിട്ടിയത് ചികിത്സയായിരുന്നില്ല. ഏര്‍വാടിയിലെ ഇരുമ്പ് കമ്പിയില്‍ ബന്ധിച്ച വിശ്വാസത്തിൻ്റെ പേരിലുള്ള ചങ്ങലകളായിരുന്നു. മറ്റുള്ളവരുടെ തെറ്റായ കാഴ്ചപ്പാടുകള്‍ ഒരു മനുഷ്യനെ രോഗിയാക്കുന്നതിനപ്പുറം അവരെ തടവുകാരാക്കി മാറ്റും.