പുട്ടുകുറ്റിക്ക് ചില്ലില്ലാത്തപ്പോൾ പൂവിതൾ കൊണ്ട് അടപ്പുണ്ടാക്കിയ മന്ത്രി! മന്ത്രിമന്ദിരത്തിലെ മീൻകള്ളനെ കയ്യോടെ പിടികൂടിയ വീട്ടുകാരി! ഗൗരിയമ്മ എന്ന ഇതിഹാസത്തിന്റെ അധികമാരും അറിയാത്ത, രസകരവും സംഭവബഹുലവുമായ ജീവിത ഏടുകളാണിവ. 40 വർഷം ഗൗരിയമ്മയുടെ നിഴൽപോലെ കൂടെ നടന്ന ഗ്രന്ഥകാരി, ആ ജീവിതത്തിലെ കയ്പ്പും മധുരവും ഒട്ടും ചോർന്നു പോകാതെ ഈ പുസ്തകത്തിൽ പകർത്തിവെച്ചിരിക്കുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം, ഉള്ളിൻ്റെയുള്ളിലെ പ്രണയവും, ഭക്തിയും, വാത്സല്യവും നിറഞ്ഞു നിൽക്കുന്ന ഗൗരിയമ്മയെ ക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ വായനക്കാർക്ക് സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. തളരാത്ത ഗൗരി, കരയാത്ത ഗൗരി ഒരു മകൾ കുറിക്കുന്ന സ്നേഹസാക്ഷ്യമാണ്.