മന്ത്രതന്ത്രങ്ങളോടുകൂടിയതും വിപുലമായ അർത്ഥത്തെ വെളിപ്പെടുത്തുന്നതുമായ യാതൊരു ശാസ്ത്രമാണോ ഉപാസകനെ ത്രാണനം ചെയ്യുന്നത് - രക്ഷിക്കുന്നത് - ആ ശാസ്ത്രത്തെ തന്ത്രം എന്ന് പറയുന്നു. തന്ത്രശാസ്ത്രം പാരവാരസമമാണ്. തന്ത്രശാസ്ത്രത്തിൽ ആചാരം, വ്യവ ഹാരം, പ്രായശ്ചിത്തം എന്നീ ധർമ്മശാസ്ത്രവിഷയങ്ങൾ കാണുന്നതിനാൽ തന്ത്രം ധർമ്മശാസ്ത്രത്തിൽ അന്തർഭ വിക്കുന്നുവെന്ന് ഭാസ്‌കരരായ മഖി പറഞ്ഞിട്ടുണ്ട്. തന്ത്രം വെറുമൊരുശാസ്ത്രമല്ല മറിച്ച് ഒട്ടനവധി ശാസ്ത്രങ്ങളുടെ കലവറയാണ്. മന്ത്രം, പൂജാവിധികൾ, ക്ഷേത്രനിർമ്മാ ണം, ദേവപ്രതിഷ്‌ഠ തുടങ്ങിയവക്കാണ് ഈ ശാസ്ത്ര ത്തിൽ മുൻതൂക്കമുള്ളത്. കേരളത്തിലെ തന്ത്രിമാർക്ക് ഏറെ ഉപകാരപ്രദ ങ്ങളായ കുഴിക്കാട്ടു പച്ചയ്ക്കും പുടയൂർ ഭാഷയ്ക്കും ആധാരഭൂതമായ സംസ്കൃതമൂലഗ്രന്ഥമായ തന്ത്രസമുച്ച യത്തിൻ്റെ ലളിതമായ മലയാള വ്യാഖ്യാനമാണ് ഈ പുസ്തകം. തന്ത്രസമുച്ചയത്തിന് പന്ത്രണ്ടുപടലങ്ങളുണ്ട്. അവ മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചതിൻ്റെ രണ്ടാം ഭാഗമാണിത്. ഇതിൽ അഞ്ചുമുതൽ എട്ടുകൂടിയ പടല ങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.