തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതല യിൽപ്പെടുന്ന ആയിരത്തിരുനൂറിലധികം ക്ഷേത്ര ങ്ങളെ സംബന്ധിച്ചുള്ള മുഖ്യവിവരങ്ങളെല്ലാം വിശ ദീകരിച്ച് നാലു ഭാഗങ്ങളായി വിഭജിച്ച് ബോർഡ് പ്രസിദ്ധീകരിക്കുന്ന 'തിരുവിതാംകൂറിലെ ക്ഷേത്ര ങ്ങൾ' എന്ന ബൃഹദ്ഗ്രന്ഥത്തിൻ്റെ മൂന്നാം ഭാഗ മാണ് ഈ കൃതി. തിരുവനന്തപുരം, പത്തനംതിട്ട, അമ്പലപ്പുഴ, വൈക്കം എന്നിങ്ങനെ നാലു ദേവസ്വം ജില്ലകളിലായി ക്രമീകരിച്ചാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭരണം വ്യവസ്ഥപ്പെടുത്തി യിട്ടുള്ളത്. തിരുവനന്തപുരം ദേവസ്വം ജില്ലയിൽപ്പെ ടുന്ന 403 ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്‌തകത്തിൻ്റെ ഒന്നാം ഭാഗത്തിലും പത്ത നംതിട്ട ദേവസ്വം ജില്ലയിൽപ്പെടുന്ന ശബരിമല ഉൾപ്പെടെയുള്ള 293 ക്ഷേത്രങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ രണ്ടാം ഭാഗത്തിലും ഉൾപ്പെടുത്തി പ്രസി ദ്ധീകരിച്ചു കഴിഞ്ഞു. ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്ന ഈ മൂന്നാം ഭാഗത്തിൽ അമ്പലപ്പുഴ ദേവസ്വം ജില്ല യിൽപ്പെടുന്ന 239 ക്ഷേത്രങ്ങളെയാണ് പഠനവിധേ യമാക്കിയിട്ടുള്ളത്. ദുർഗ്ഗാക്ഷേത്രങ്ങളും ഭദ്രകാളീ ക്ഷേത്രങ്ങളുമാണ് ഈ ജില്ലയിൽ അധികമുള്ളത്. ചേർത്തല, ചെട്ടികുളങ്ങര, മങ്കൊമ്പ്, മുല്ലയ്ക്കൽ (ആലപ്പുഴ) എന്നീ ദേവീക്ഷേത്രങ്ങളുടെ പ്രശസ്‌തി കേരളത്തിനകത്തും പുറത്തും പരക്കെ വ്യാപിച്ചിട്ടു ള്ളതാണല്ലോ. അമ്പലപ്പുഴ, ഹരിപ്പാട്, തൃക്കണ്ടിയൂർ, തൃക്കൊടിത്താനം, വാഴപ്പള്ളി, പടയനാർകുളങ്ങര, തകഴി, ശാസ്താംകോട്ട മുതലായ മഹാക്ഷേത്ര ങ്ങളെപ്പറ്റിയുള്ള വിവരണം ഈ ഗ്രന്ഥഭാഗത്തിൽ സവിശേഷമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരിത്ര സാ ംസ്‌കാരിക വിഷയങ്ങളിൽ തത്പരരായ ഏവർക്കും ഈ പഠനഗ്രന്ഥം അത്യധികം പ്രയോജനപ്രദമാകു മെന്നകാര്യം തീർച്ചയാണ്.