Thrayambakanathan Shiju Kallunkal Dc Books ഒരു ഇന്ത്യക്കാരൻ വൈദ്യശാസ്ത്രത്തിലെ പരമോന്നത ബഹുമതിയായ നൊബേൽ സമ്മാനം അവസാനമായി നേടിയെടുത്തത് എന്നാണെന്ന് നിങ്ങൾക്കോർമ്മയുണ്ടോ?' നൂറ്റിനാൽപത്തിയേഴു കോടി ജനങ്ങളുടെ 57 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം നമ്മളിലൊരാൾ വീണ്ടും അതിനരികിലെത്തി നിൽക്കുമ്പോൾ ഇന്ത്യക്കാരെന്ന നിലയിൽ നിങ്ങൾ അഭിമാനിക്കുമോ അതോ ആ നേട്ടത്തിനു വേണ്ടി ബലികഴിക്കപ്പെട്ട കുറേ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനു വിലയായി അയാളെ നിയമത്തിൻ്റെ മുന്നിൽ കുറ്റവാളിയാക്കി നിർത്തുമോ? ഉത്തരം തേടി അലയേണ്ടതില്ല, ഒന്നാം ത്രയംബകത്തിൽനിന്നും കഥാകൃത്തിന്റെറെ വിരൽത്തുമ്പിൽ തൊടുമ്പോൾത്തന്നെ നിങ്ങൾ ത്രയംബകനാഥൻ്റെ മായാവലയത്തിൽ വീണുകഴിഞ്ഞിരിക്കും. ഒടുവിൽ മൂന്നാം ത്രയംബകത്തിൻ്റെ വാതിൽ തുറന്നു വെളിയിലേക്കു വന്നാലും ദേവദത്തനും ഹിമയും ഒപ്പം ത്രയംബകനാഥനും നിങ്ങൾക്കൊപ്പമുണ്ടാവും, കാലങ്ങളോളം. ഇടുക്കിയുടെ വന്യമായ മലനിരകൾക്കിടയിൽനിന്നുയരുന്ന കാളനൃത്തത്തിന്റെ സംഹാരച്ചുവടുകളിൽ ഭൂമി വിറകൊള്ളുമ്പോൾ ത്രയംബകനാഥൻ്റെ ഓരോ അധ്യായവും നിങ്ങളിൽ ആകാംക്ഷയും സംഭ്രമവും ജനിപ്പിക്കുമെന്നുറപ്പ്.