വിവിധ രാജ്യങ്ങളിൽ വിവിധ രൂപഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ഉഗ്രമൂർത്തികളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ശ്രീ സുരേഷ് മണ്ണാറശാല തയ്യാറാക്കിയിട്ടുള്ള ഉഗ്രമൂർത്തി സങ്കല്പങ്ങൾ. സഹസ്രാബ്ദങ്ങൾ താണ്ടി ഇന്നും നിലനിൽക്കുന്ന ഈ വിശ്വാസത്തിന്റെ അന്തർധാരയിലേയ്ക്ക് കടന്നുചെന്ന് ഉഗ്രമൂർത്തി ഭാവങ്ങളുടെ വൈവിധ്യമാർന്ന തലങ്ങൾ കണ്ടെത്തി അവയെ ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്ക് പ്രകാശിപ്പിക്കുകയാണിവിടെ ഉഗ്രമൂർത്തികളെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഉത്തമ ഗ്രന്ഥം