ജീവനെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ സദാ പുതുക്കിപ്പണിയുന്ന വ്യക്തിയെന്ന നിലയിലാണ് മിനിയെ എപ്പോഴും അനുഭവിച്ചിട്ടുള്ളത്. എന്തിലെങ്കിലും ഉറച്ചു നില്ക്കുന്നിടത്തല്ല സദാ ഒഴുകിക്കൊണ്ടിരിക്കുന്നിടത്താണ് ജീവിതത്തിൻ്റെ വെളിച്ചമെന്ന് തിരിച്ചറിഞ്ഞ ഒരുള്ളം മിനിയിലുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം പകരുന്ന വിചാരത്തിന് ജീവിതം പറയുന്ന സുഗന്ധമുണ്ട്. ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ദർശനലാളിത്യമുണ്ട്. - ഷൗക്കത്ത്