വാസ്തുശാസ്ത്രം, സംഖ്യാശാസ്ത്രം, ജ്യോതിഷം, രത്നശാസ്ത്രം തുടങ്ങിയവയിൽ പാരമ്പര്യമായിത്തന്നെ തികഞ്ഞ പാണ്ഡിത്യം നേടിയിട്ടുള്ള വ്യക്തിയാണ് ര പണ്ഡിറ്റ് അളഹർ വിജയ്. തമിഴ്നാട് ഗവൺമെന്റ് സർവ്വീസിൽ അസി. എൻജിനീയർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദിൽ ടെക്നിക്കൽ ഓഫീസർ, കാനറാ ബാങ്കിൽ ഫീൽഡ് ഓഫീസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എൻജിനീയറാണ് അദ്ദേഹം. ഇന്ത്യയിലെമ്പാടും താമസിച്ച് ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന് വിപുലമായ അനുഭവ സമ്പത്തുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള വാസ്തു ശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. പണ്ഡിറ്റ് അളഹർ വിജയ് സംഖ്യാശാസ്ത്രത്തിൽ ഗവേഷണം നടത്തി രൂപം കൊടുത്ത അഭിനവ നാമശാസ്ത്രം (New Name Shastra) ആണ് ഇന്ന് സംഖ്യാശാസ്ത്ര വിദഗ്ദ്ധർ ഉപയോഗിച്ചുവരുന്ന നാമശാസ്ത്രം (Pronology). മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹത്തിന് ഫെങ് ഷൂയി ശാസ്ത്രത്തിലും നല്ല വിജ്ഞാനമുണ്ട്. വാസ്തുശാസ്ത്രം, ഫെങ് ഷൂയി, സംഖ്യാശാസ്ത്രം, നാമശാസ്ത്രം, രത്നശാസ്ത്രം എന്നിവയെ കുറിച്ച് അദ്ദേഹമെഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ വളരെയേറെ പ്രചാരം നേടിയതും നിരവധി തവണ റീപ്രിന്റ് ചെയ്തിട്ടുള്ളതുമാണ്. വാസ്തു ശാസ്ത്രത്തെ കുറിച്ച് വളരെ ആകർഷകമായ ശൈലിയിലാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും വാസ്തു സിദ്ധാന്തങ്ങൾ പാലിക്കുവാനും ഈ ഗ്രന്ഥം വളരെയേറെ സഹായിക്കും. ജീവിതത്തിൽ ധാരാളം സൗഭാഗ്യങ്ങൾ നേടുവാൻ ഈ പുസ്തകം വഴിയൊരുക്കും. നിങ്ങളുടെ വീടിൻ്റെ വാസ്തുശക്തി മനസ്സിലാക്കാനുള്ള ലളിത മാർഗ്ഗങ്ങൾ ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട വീടുകളുടെ വാസ്തു മാത്രമല്ല ഫ്ലാറ്റുകൾ, ബഹുനില മന്ദിരങ്ങൾ, സ്കൂളുകൾ, കല്ല്യാണ മണ്ഡപങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവയുടേയും വാസ്തു ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.