നല്ല ഭാവി നല്ല പ്രവൃത്തിയിൽനിന്നും, നല്ല പ്രവൃത്തി നല്ല ചിന്തയിൽനിന്നും, നല്ല ചിന്ത നല്ല ചുറ്റുപാടിൽനിന്നും വരുന്നു. മനു ഷ്യന് നല്ല ചുറ്റുപാടുകൾ സൃഷ്ടിച്ചെടുക്കുക എന്ന ധർമ്മമാണ് വാസ്‌തുവിദ്യയ്ക്ക് നിർ വഹിക്കുവാനുള്ളത്. മനോജ് എസ്. നായർ വാസ്തുവിദ്യയെ ആഴത്തിൽ സ്‌പർശി ച്ചിരിക്കുന്ന അല്ലെങ്കിൽ ഇതിന് അടിസ്ഥാ *നമായി വർത്തിക്കുന്ന ശാസ്ത്രശാഖയാണ് തന്ത്രശാസ്ത്രം. തന്ത്രശാസ്ത്രത്തിന്റെ ഉൽപത്തി കാലഘട്ടവും വേദോൽപത്തി കാലഘട്ടവും എല്ലാം പുതിയ തർക്ക ങ്ങൾക്ക് ഇടനൽകാമെങ്കിലും, ഒരുകാലത്ത് ഇവിടെ ശക്തിപ്രാപിച്ച തന്ത്രത്തിൻ്റെ സ്വാധീനം വാസ്‌തുവിദ്യയിൽ വളരെ പ്രകടമാണ്. വാസ്‌തുവിദ്യയിൽ ആവർത്തിച്ച് പറഞ്ഞിരിക്കുന്ന പല സിദ്ധാന്തങ്ങൾക്കും വളരെ സ്‌പഷ്ടമായ ഉത്തരങ്ങൾ തന്ത്രശാസ്ത്ര ത്തിൽ ലഭിക്കുന്നതാണ്. പരമ്പരാഗതമായ രീതിയിൽനിന്നു വ്യത്യസ്‌ത മായി, താന്ത്രികമായ സമീപനത്തോടെ ശാസ്ത്രീയമായി അപഗ്രന്ഥി ക്കുവാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ഇതിന്റെ ആദ്ധ്യാത്മി കമായ പ്രസക്തിയും, സാമൂഹ്യ പ്രതിബദ്ധതയും ചോർന്നുപോകാതെ ആവിഷ്ക്കരിക്കുവാനും വായനക്കാർക്ക് പരമാവധി മനസ്സിലാകത്തക്ക വിധത്തിൽ അവതരിപ്പിക്കുവാനുമാണ് ശ്രമിച്ചിട്ടുള്ളത്. പ്രപഞ്ചവിജ്ഞാനംമുതൽ വാസ്തുഗണിതം, ഗൃഹസ്ഥാനനിർണ്ണയം, ഗൃഹനിർമ്മാണക്രമം തുടങ്ങി ഗൃഹാരംഭം മുതൽ ഗൃഹപ്രവേശം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു.