Vikasanathinte Mattolikal Nalathe Indiaykkuvendiyulla Margadarsanam A.P.J.Abdul Kalam Dc Books ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുവേണ്ടി നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മുന്നോട്ടുവച്ച പദ്ധതിയാണ് വിഷന്‍ 2020. രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കിമാറ്റാന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളെ -- കൃഷി, വ്യവസായം, ഉത്പാദനം, സേവനങ്ങള്‍ -- പ്രാപ്ത മാക്കാനുതകുന്ന പദതികളാണ് വിഷന്‍ 2020-ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യരംഗം, മാലിന്യ നിര്‍മാര്‍ജ്ജനം, ഖനനമേഖല, ശാസ്ത്ര-സാങ്കേതികരംഗം എന്നീ മേഖലകളിലെ പ്രവര്‍ത്തന കാര്യക്ഷമതയിലൂടെ നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എങ്ങനെ നയിക്കാം എന്നും വിശ ദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് വികസനത്തിന്റെ മാറ്റൊലികള്‍ - നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം എന്ന പുസ്തകം.