Viswasahithya Darsanangal Dr.Nellickal Muraleedharan Dc Books സാഹിത്യത്തിന്റെ സത്തയും സാംഗത്യവുമെന്തെന്ന ചോദ്യത്തിന് കിഴക്കും പടിഞ്ഞാറുമുള്ള മനീഷികൾ കണ്ടെത്തിയ ഉത്തരങ്ങളാണ് സാഹിത്യദർശനങ്ങൾ. പൗരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യസിദ്ധാന്തങ്ങളുടെ ഏറക്കുറെ സമഗ്രമായ ക്രോഡീകരണവും നിശിതവും താരതമ്യാത്മകവുമായ വിശകലനങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പാശ്ചാത്യരും പൗരസ്ത്യരുമായ എല്ലാ സാഹിത്യതത്ത്വചിന്തകരും സൗന്ദര്യശാസ്ത്രജ്ഞരും ഈ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നു. അസംഖ്യം സാഹിത്യമീമാംസാവിഷയങ്ങളുടെ പ്രഗാഢ വിശകലനങ്ങളും പാശ്ചാത്യപൗരസ്ത്യ സിദ്ധാന്തങ്ങളുടെമേലുള്ള താരതമ്യനിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളാണ്.