Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yesudasum Jayachandranum | യേശുദാസും ജയചന്ദ്രനും | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 118.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashtamoorthi
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

സുകുമാരൻ യേശുദാസിന്റെയും ശിവശങ്കരൻ ജയചന്ദ്രന്റെയും പാട്ടുകളാണ് പാടുക. ഏതാണ് കൂടുതൽ നന്നാവുന്നതെന്നു തീരുമാനിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. സുകുമാരൻ ‘ആയിരം പാദസരങ്ങൾ കിലുങ്ങി’യുമായി വന്നപ്പോൾ ശിവശങ്കരൻ ‘ഇനിയും പുഴയൊഴുകും’ എന്നു പാടി. ശിവശങ്കരൻ ‘അനുരാഗഗാനം പോലെ’ എന്ന പാട്ടുമായി വന്നപ്പോൾ സുകുമാരൻ ‘അനുരാഗം കണ്ണിൽ മുളയ്ക്കും’ എന്നായി… സത്യനും നസീറും ഷീലയും ശാരദയുമൊക്കെ നാടൻ ടാക്കീസുകളിൽ വിസ്മയം തീർത്തിരുന്ന എഴുപതുകളിൽ, യേശുദാസിന്റെയും ജയചന്ദ്രന്റെയും കടുത്ത ആരാധകരും അനുകർത്താക്കളുമായ രണ്ടുകുട്ടികൾ തമ്മിലുള്ള മത്സരത്തിലൂടെയും വിദ്വേഷത്തിലൂടെയും ഗ്രാമത്തിന്റെ നിറവും മണവും നിഷ്കളങ്കതയും ഗൃഹാതുരമായ ഒരു കാലത്തെത്തന്നെയും അനുഭവിപ്പിക്കുന്ന യേശുദാസും ജയചന്ദ്രനും, അഴിക്കാൻ ശ്രമിക്കുന്തോറും കുരുങ്ങിക്കുരുങ്ങിപ്പോകുന്ന മനുഷ്യമനസ്സിന്റെ സങ്കീർണതയും നിഗൂഢതയും ഒരു റിട്ടയേഡ് അധ്യാപകനിലൂടെ അവതരിപ്പിക്കുന്ന വാർധകം… തുടങ്ങി, ഈശ്വരന്റെ ലീലകൾ, അവസാനിക്കാത്ത ഒരു കഥ, ആദരാഞ്ജലികൾ, വിംലേഷിന്റെ വരവ്, നമ്മുടെ കുട്ടികൾ, സഹയാത്രികകൾ, അയാളുടെ കഥ, അച്ഛന്റെ മരണക്കിടക്ക, നായ്ക്കൻകൂടാരത്തിലെ രാത്രി, അയലത്തെ വിശേഷങ്ങൾ എന്നിങ്ങനെ പന്ത്രണ്ടു കഥകൾ.

Customer Reviews ( 0 )