Aareyo Kaathorthirikkunna Kadambam Mastani Noor Mankind Publication ആത്മീയഗന്ധവും ദാർശനിക സൗന്ദര്യവും തുളുമ്പുന്ന ഏകാന്തചിന്തകളുടെ സമാഹാരം. ഇതിൽ ഒരു പെൺകുട്ടി, അവൾ കടന്നുപോയ അനുഭവങ്ങളെ വാക്കുകളാൽ ധ്യാനിക്കുകയാണ്. പ്രണയവും പ്രതീക്ഷയും കദനവും കരുണയും കലയും കലർന്നൊഴുകുന്ന മനോയാത്രകളിൽ, ഉണങ്ങിയ ഇലകളിൽപോലും വസന്തത്തെ സങ്കൽപ്പിക്കാൻ പരിശീലിച്ച ഒരു നല്ല ഹൃദയത്തെ ആർക്കും കാണാൻ കഴിയും. ഇതിലൂടെ കടന്നുപോകുന്നവർ ഒരുവേള റൂമിയെയും ജിബ്രാനെയും വെറുതെ ഓർത്തുപോയെന്നും വരാം.