സ്വന്തമായി എല്ലാം നേടി' എന്ന് കരുതുന്ന വിജയികളായ ആളുകളെ നിങ്ങൾ എപ്പോഴെങ്കിലും ആരാധിച്ചിട്ടുണ്ടോ? ബിസിനസ്സ് മീറ്റിങ്ങുകളിലും, സാമൂഹ്യപാർട്ടികളിലും അവർ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് നിങ്ങൾ കാണാറുണ്ട്. മികച്ച തൊഴിലും, നല്ലൊരു ഭാര്യയും, നല്ല സുഹൃത്തുക്കളും, ഉള്ളവരാണവർ. അവരിൽ പലരും നിങ്ങളെക്കാൾ മിടുക്കരോ സൗന്ദര്യമുള്ളവരോ ആയിരിക്കണമെന്നില്ല. പിന്നെ എന്തായിരിക്കാം അവരുടെ വിജയ കാരണം? സഹജീവികളോട് അവർ കൂടുതൽ വൈദഗ്‌ധ്യത്തോടെ പെരുമാറുന്ന രീതിയാണ് ഇതിന് കാരണം. ആരോടും എങ്ങനെ സംസാരിക്കാം എന്ന പുസ്തകത്തിൽ, പരസ്പര ബന്ധങ്ങളെക്കുറിച്ചെഴുതുന്ന ബെസ്റ്റ്സെല്ലിങ് രചയിതാവും, പ്രശസ്ത അന്താരാഷ്ട്ര ലൈഫോച്ചുമായ ലെയ്‌ൽ ലോണ്ട്സ്, മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനു പിന്നിലെ രഹസ്യങ്ങളും മനഃശാസ്ത്രവും പങ്കുവയ്ക്കുന്നു. ഇതിലെ 92 ലളിതവും ഫലപ്രദവുമായ തന്ത്രങ്ങളിലൂടെ നിങ്ങൾക്ക് താഴെപ്പറയുന്നവ പഠിക്കാം :