Acharushtanangal Endhu Enthinu Kunjikuttan Ilayath Kurukshethra Publication ക്ഷേത്രാചാരങ്ങൾക്കും നിത്യജീവിതത്തിലുള്ള ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമെല്ലാം സാമാന്യജനങ്ങൾക്കിടയിൽ എന്നും വളരെ പ്രസക്തിയുണ്ട് ഏതൊരു മനുഷ്യനും ജനനം മുതൽ മരണം വരെ പിൻതുടരേണ്ട ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും രത്നച്ചുരുക്കമാണ് ഈ പുസ്തകം. ഇതിൽ ജാതകർമ്മം, അന്നപ്രാശനം, ഉപനയനം, സമാവർത്തനം, വിവാഹം, പിതൃകർമ്മം, ക്ഷേത്രങ്ങളിലെ പൂജ, വഴിപാടുകൾ, ഉത്സവങ്ങൾ എന്നിവയുടെ പ്രത്യേകതകൾ, ക്ഷേത്രവാദ്യങ്ങൾ, ആചാരോപചാരങ്ങൾ, ഗൃഹപ്രവേശം, ജ്യോതിഷം തുടങ്ങിയവയുടെ ശ്രേഷ്ഠതയും അതിൻ്റെ ആവശ്യകതയും.. ഇങ്ങനെ നാം ഓരോ സമയത്തും അനുഷ്ഠിക്കേണ്ടതായിട്ടുള്ള കാര്യങ്ങളെല്ലാംതന്നെ ഈ ചെറുഗ്രന്ഥത്തിൽ പ്രശ്നോത്തരി രീതിയിൽ ക്രോഡീകരിച്ചിരിക്കുന്നു.