'Meditation and Spiritual Life' എന്ന പേരിൽ ബാംഗ്ലൂരിലെ ശ്രീരാമ കൃഷ്ണമഠത്തിൽനിന്നു പ്രസിദ്ധീകരിച്ച പുസ്‌തകത്തിൻ്റെ മലയാള വിവർത്തനമാണ് ഇത്. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്‌ണന്റെ മാനസപുത്രനും രാമകൃഷ്‌ണസംഘത്തിൻ്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന ശ്രീ ബ്രഹ്മാനന്ദസ്വാമികളുടെ പ്രിയശിഷ്യനാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവായ ശ്രീ യതീശ്വരാനന്ദസ്വാമികൾ. ഭാരതത്തിലും വിദേശ ങ്ങളിലുമായി അദ്ധ്യാത്മസാധകർക്കു നൽകിയ ഉപദേശങ്ങളും അവരുടെ സംശയങ്ങൾക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലെ ഉള്ളടക്കം. സാധകന്മാർക്ക് 'ശ്രീരാമകൃഷ്‌ണവചനാമൃതം'പോലെ നിത്യ പാരായണത്തിനും മനനത്തിനും ആത്മപരിശോധനയ്ക്കും