Ahaarathile Oushadhagunangal Dr.K.R.Raman Namboothiri H&C Books ശരീരത്തെ നിലനിർത്തുന്ന മൂന്നു തൂണുകളാണ് ആഹാരവും നിദ്രയും ബ്രഹ്മചര്യവുമെന്ന് ആയുർവേദം പറയുന്നു. ആഹാരമാകട്ടെ, ഇവയിൽ പരമപ്രധാനവും. ആരോഗ്യപരിരക്ഷയ്ക്ക് നല്ല ഭക്ഷണം ആവശ്യമാണ്. രുചിയുടെ അടിസ്ഥാനത്തിലല്ല, ഔഷധഗുണങ്ങളുടെ അടിസ്ഥാനത്തിലാവണം നല്ല ഭക്ഷണം ഏതെന്നു നാം നിർണയിക്കേണ്ടത്. ഈ പുസ്തകത്തിൽ നാം സാധാരണ ഉപയോഗിക്കുന്ന എഴുപത്തഞ്ചോളം ഭക്ഷണപദാർഥങ്ങളിലെ അമൂല്യമായ ഔഷധഗുണങ്ങളാണ് പ്രതിപാദിക്കപ്പെടുന്നത്. അനുഭവത്തിന്റെയും ശാസ്ത്രീയ നിഗമനങ്ങളുടേയും വെളിച്ചത്തിൽ വിശിഷ്‌ടാഹാര രീതികൾ തിരഞ്ഞെടുക്കുവാനും രോഗങ്ങളെ അകറ്റിനിർത്തുവാനും സഹായിക്കുന്ന ഒരു ഉത്തമ കൈപ്പുസ്‌തകം.