Amen Amen C V Balakrishnan Dc Books ''മേരി ജോസഫൈന്‍ ഒരു വെമ്പലോടെ യേശുക്രിസ്തുവിന്റെ മുഖം തന്റെ മാറോടമര്‍ത്തി. തിരുവെഴുത്തിലെവിടെയോ ഇങ്ങനെയും ഉണ്ടെന്നതുപോലെ അവന്‍ ഇടതുകൈ ഉയര്‍ത്തി ശിരോവസ്ത്രംകൊണ്ടു മറയ്ക്കപ്പെടാത്ത അവളുടെ ശരീരത്തിലൂടെ വിരലോടിച്ചു.'' കന്യാസ്ത്രീയായ മേരി ജോസഫൈനും യേശുക്രിസ്തുവും തമ്മിലുള്ള അസാധാരണബന്ധത്തിന്റെ കഥ പറയുന്ന ആമേന്‍ ആമേന്‍, മീന്‍ പിടിക്കാന്‍ പോയ ഗബ്രിയേല്‍, ഗ്ലോബിന്റെ ഈ വശത്ത് എന്നീ മൂന്ന് നോവല്ലെകള്‍.