Athmanirbharabharatham Sujith Menon Kurukshethra Publication ലോകസാമ്പത്തികചരിത്രകാരനായ ആംഗസ് മാഡിസൻ്റെയും മറ്റും കണ്ടെത്തലനുസരിച്ച് ക്രിസ്ത്വബ്ദം പത്താംശതകം വരെ ലോകത്തിൻ്റെ മൊത്തം ജിഡിപിയുടെ 34% വരെ ഭാരതത്തിൻ്റെ സംഭാവനയായിരുന്നു. അന്ന് വിജ്ഞാനത്തിലും ആധ്യാത്മികത യിലും സാമ്പത്തികസമൃദ്ധിയിലും ലോകത്തിനു മാതൃകയായിരുന്നു ഈ രാജ്യം. എന്നാല്‍ എ.ഡി 10-ാം ശതകം മുതല്‍ 1947 വരെ നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളും അടിമത്തവും നമ്മുടെ നട്ടെല്ലൊടിച്ചു.... പക്ഷെ, സ്വാതന്ത്ര്യാനന്തരവും സ്ഥിതിഗതികള്‍ മാറിയില്ല! ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്ഥിരം 'വികസ്വരരാജ്യ' പദവിയായിരുന്നു നമുക്ക്! എന്നാല്‍ 2014 മുതല്‍ മാറ്റത്തിൻ്റെ കാറ്റുവീശിത്തുടങ്ങി. നാമിന്ന് മൂന്നാമത് ലോകസാമ്പത്തികശക്തിയായി മാറാന്‍ തുടങ്ങുന്നു. ഈ മാറ്റത്തിൻ്റെ ആവേശകരമായ ചരിത്രമാണ് ഈ പുസ്തകം സ്ഥിതിവിവരകണക്കുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുന്നത്. ഏതൊരു കേരളീയനും വായിച്ചിരിക്കേണ്ട സാമൂഹ്യചരിത്രപാഠപുസ്തകം!