Athyunnathangalil John By Haleel Rahman Mankind Publication നേർത്ത ചിരിയോടെ ജീവിതത്തെ നേരിടുന്നവയാണ് ഹലീൽ റഹ്മാൻ്റെ കവിതകൾ. ഉയർന്നും താഴ്ന്നും ചെരിഞ്ഞും സഞ്ചരിക്കുന്ന വാക്കുകൾ. പിടിതന്നു, തന്നില്ല എന്ന മട്ടിലാണ് അവയുടെ പെരുമാറ്റം. തലതിരിഞ്ഞ ലോകത്തെ നേർക്കുനേരെ കാണാൻ തലകുത്തി നടക്കുന്ന ന്യായം. വിമർശനബുദ്ധിയോടെ ചുറ്റും നോക്കി സ്വായത്തമാക്കിയ ആത്മബോധം. കവിതയ്ക്ക് മാത്രമായി ഒരു മുറി വേണ്ടെന്ന പ്രഖ്യാപനം. ലക്ഷണയുക്തമായ മാസ്മരികതകളെ തെല്ലും കൂസാതെ സ്വയം പ്രതിക്കൂട്ടിൽ കയറിനിൽക്കുന്നു ഈ കവിതകൾ. -മനോജ് വെങ്ങോല