സ്വന്തം കഥകളുടെ പൊളിച്ചെഴുത്തിലൂടെ ഓരോ കഥയെയും തികച്ചും നവീനമാ ക്കുന്ന രചനാദൗത്യം മീരയുടെ കഥകളിൽ കാണാം. ഓരോ കഥയെയും മുൻകഥയെ ക്കാൾ ഒരു ചുവട് മുന്നോട്ടുവെക്കാൻ പഠി പ്പിക്കുന്ന ഈ കഥാകാരിയുടെ ശില്‌പവിദ്യ ആശ്ചര്യകരമാണ്. മലയാളത്തിലെ കഥ യെഴുത്തിന്റെ ഉത്കൃഷ്ടമായ പാരമ്പര്യ ത്തിലാണ് ഈ കഥകളുടെ നില, കാരുണ്യ ത്തിൽനിന്നും വിരിയുന്ന നർമ്മം ഈ കഥ കൾക്ക് വേറിട്ട ഒരിടം നൽകുന്നു.