"ചന്ദനമരത്തിൻ്റെ ഓരോ അണുവിലും ചന്ദനം മണക്കും പോലെ വള്ളത്തോളെന്തെഴുതിയാലും ഉദാത്തമായ ആ ദേശീയബോധത്തിന്റെ പരിസ്‌ഫുരണമുണ്ടാവുക സ്വാഭാവികമായിരുന്നു. 'ഞാനൊരു വെറും സൗന്ദര്യാത്മകകവി' എന്ന് പിൻമുറക്കാരനായ മറ്റൊരു കവിയാണ്' പറഞ്ഞതെങ്കിലും അത് വള്ളത്തോളിനെക്കുറിച്ചുമുള്ള വലിയൊരു സത്യമായിരുന്നു. അതിലെ വെറും' എന്നതുപേക്ഷിക്കാമെങ്കിലും പ്രകരണശുദ്ധിയിലുള്ള നിഷ്‌ഠകൊണ്ട് വള്ളത്തോൾക്കവിതയ്ക്ക് നേട്ടമായത് സൗന്ദര്യാത്മകതയും സംഗീതാത്മകതയുമാണ്. ജീവിത ത്തിൻ്റെ ദുരൂഹതകളിലേക്കും ദുരന്തസത്യങ്ങളിലേക്കുമുള്ള ദാർശ നികമായ അന്വേഷണങ്ങളായിരുന്നില്ല ആ കവിതകൾ. മറിച്ച് ഉത്ക ടമായ ജീവിതരതിയായിരുന്നു വള്ളത്തോൾക്കവിതകളുടെ നിറവ് സ്വാതന്ത്ര്യവും സമഭാവനയും സഹജാതസ്നേഹവും മധുരോദാര മാക്കുന്ന ഒരു ജീവിതത്തിനുവേണ്ടിയുള്ള അന്വേഷണമാണവയെ ചൈതന്യവത്താക്കിയത്. താനഭിമാനംകൊണ്ട ഭാരതീയമൂല്യങ്ങളുടെ അപചയത്തിൽ ദുഃഖിക്കുകയും അവയെ വീണ്ടെടുക്കാനുള്ള മഹാ പ്രസ്ഥാനത്തിൽ പങ്കാളിയാവുകയും അതിൻ്റെ ഹാദവിഷാദങ്ങൾ മറ്റു ള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്‌ത വള്ളത്തോളിൻ്റെ കവിത നമ്മുടെ സംസ്ക്‌കാരത്തിൻ്റെ ഈടുവയ്‌പിലെന്നുമുണ്ടാവും."