Chakradatham Chakrapanidathan Samrat Publishers ഗദ്യപദ്യാത്മകമായിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. 4800 ശ്ലോകങ്ങളെ 79 അദ്ധ്യായങ്ങളായി വിന്യസിച്ചിരിക്കുന്നു. 11-ാ0 നൂറ്റാണ്ടിലാണ് ഗ്രന്ഥരചന നിർവ്വഹിച്ചിട്ടുള്ളത് എന്ന് കരുത പ്പെടുന്നു. ഏതാണ്ട് 9-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന 'വൃന്ദമാധവം' എന്ന ഗ്രന്ഥത്തിൻ്റെ മാതൃകയിലാണ് ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. ജ്വരം, അതിസാരം, ഗളഗന്ധം, വിദ്രധി, ശോഫം, പരിണാമശൂല തുടങ്ങി സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന പല രോഗങ്ങ ഇടെയും ദോഷകോപം അനുസരിച്ചുള്ള ചികിത്സകളും വിശേഷിച്ച് പ്രത്യക്ഷ ഫലദായികളായ ഘൃത-തൈല - ചൂർണ്ണ-ക്വാഥങ്ങളുടെ പ്രയോഗങ്ങളും ചക്രദത്തത്തിലുള്ളതുപോലെ ഇതര ഗ്രന്ഥങ്ങ ളിൽ കാണാൻ കഴിയില്ല. ജ്വരാധികാരംമുതൽ വാജീകരണംവരെ യുള്ള അദ്ധ്യായങ്ങളിലായി കായചികിത്സ, ബാലചികിത്സ, മാനസികചികിത്സ, ജന്തൂർദ്ധ്വചികിത്സ, വിഷചികിത്സ തുടങ്ങി മുഴുവൻ ചികിത്സാവിഭാഗങ്ങളും കൂടാതെ സ്നേഹവിധി, വമന-വിരേചനവിധി, വസതിവിധി തുടങ്ങിയ പഞ്ചകർമ്മങ്ങളും ഉൾപ്പെടെ ഒരു ചികിത്സകൻ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതിൽ സമഗ്രമായി വിവരിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിൽ ഭഗന്ദരത്തെ വേരോടെ നശിപ്പിക്കാൻ കഴിവുള്ള, ആധുനികവൈദ്യശാസ്ത്രം പോലും പ്രശംസിക്കുന്ന, ക്ഷാരസൂത്രപ്രയോഗവും വളരെ ا