[ രംഗകലകളിൽ അഭിനേതാവിനെ കഥാപാത്രമാക്കുന്നതിൽ ചമയത്തിന്റെ പങ്കുവലുതാണ്. അനുഷ്ഠാനകലകളിലും സിനിമ-നാടക കലകളിലുമെല്ലാം ചമയവിദ്യയും ചമയക്കാരനും ഒഴിവാക്കാൻ പറ്റാത്തതാണ്. ചമയത്തിന്റെ ചരിത്രം, ചമയ വസ്തുക്കൾ, ചമയരീതികൾ തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. സിനിമ-നാടക മേഖലകളിൽ പതിട്ടാണ്ടുകൾ ചമയവിദഗ്ദ്ധനായി പ്രവർത്തിച്ച പരിചയം ചമയരീതികളെ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരനെ പ്രാപ്തനാക്കുന്നുണ്ട്. ] [“40 വർഷക്കാലത്ത അനുഭവങ്ങളുടെ കനലുകളിൽ ചവിട്ടി നിന്ന് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവ അച്ചടിമഷി പുരട്ടി പുസ്തകരൂപമാക്കിയിരിക്കുന്നു. നാട്ടുകൂട്ടങ്ങളുടെ കളിക്കോപ്പുകളിൽ തുടങ്ങി കണ്ണീരും ചോരയും വിൽക്കുന്ന കാലം വരെയുള്ള മേക്കപ്പ് യാത്രയുടെ ചുരുക്കെഴുത്താണ് പുസ്തകം. വ്യാകരണ സൂക്തങ്ങളുടെ അളവുകോലിൽ അനുയോജ്യമായിരിക്കില്ല പുസ്തകം എന്നതിനാൽ ഒട്ടനവധി കുറവുകൾ കണ്ടേക്കാം. എഴുതിയാലും പറഞ്ഞാലും തീരാത്ത വിശാലമായ മേഖലയെ കൈപ്പിടിയിലൊതുക്കുന്നതിനിടയിൽ നഷ്ടപ്പെട്ടുപോയവ ഒരുപാടുണ്ട്. നീണ്ടകാലത്തെ ശ്രമത്തിനിടയിൽ പൂർത്തിയാക്കിയ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്. നിങ്ങളുടെ വായനാനുഭവങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചേർന്നെങ്കിൽ മാത്രമേ ഈ എഴുത്ത് പൂർണ്ണമാവുകയുള്ളു.” സ്നേഹപൂർവ്വം, പട്ടണം റഷീദ് ]