Chempakaramanpilla By Rahul Raj Dc Books ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അർഹമായ ഇടം ലഭിക്കാതെപോയ ധീരവിപ്ലവകാരി ചെമ്പകരാമൻ പിള്ളയുടെ സമാനതകളില്ലാത്ത ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രമേയമാണ് ഈ നോവലിന്റേത്. പതിനാലാം വയസ്സിൽ തുടങ്ങി മരണം വരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവീര്യവും, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളും നോവൽ തുറന്നുകാട്ടുന്നു. ചരിത്രത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരുടെ പ്രതിനിധിയായി ചെമ്പകരാമൻ പിള്ളയെ പുനരവതരിപ്പിക്കുന്ന, ചരിത്രത്തോടും സാഹിത്യത്തോടും തികഞ്ഞ നീതി പുലർത്തുന്ന മികച്ചൊരു ജീവചരിത്രനോവലാണിത്.