Mrigadhipathyam By Adam Biles Dc Books ജോർജ് ഓർവെല്ലിൻ്റെ ആനിമൽ ഫാം എന്ന നോവലിനെ അട്ടിമറിക്കുകയും പുനർനിർവ്വചി ക്കുകയും ചെയ്യുന്ന നോവൽ. സത്യങ്ങൾ വളച്ചൊടിച്ച്, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച്, അധികാരം കൈയാളുന്നവർ സാധാരണക്കാരെ എങ്ങനെ കളിപ്പാവകളാക്കി മാറ്റുന്നുവെന്ന് മൃഗങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ആവിഷ്കരിക്കുകയാണ് ആദം ബൈൽസ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തിയുള്ള കുറിക്കുകൊള്ളുന്ന ഈ ആക്ഷേപഹാസ്യം അഴിമതിയെയും അധികാരമോഹത്തെയും രസകരമായി പ്രതിപാദിക്കുന്നു.