Cherukkan Adarsh Madhavankutty Dc Books ടീനേജിലെ പ്രണയഭാവങ്ങൾ, കാമനകൾ, ബന്ധങ്ങളിലുടലെടുക്കുന്ന മധുരപ്രതികാരങ്ങൾ, ഈ വൈകാരികപ്രപഞ്ചത്തെ തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ നടുക്കിയൊരു സംഭവപരമ്പരയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെറുക്കൻ എന്ന നോവൽ. ഇതിൽ ഗ്രാമീണ നിഷ്കളങ്കതയും വന്യതയുമുണ്ട്. നാഗരിക കുടിലതകളും പച്ചമനുഷ്യരുടെ കലർപ്പില്ലാത്ത വികാരവിക്ഷോഭങ്ങളുമുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കുമേലേ പരക്കുന്ന സ്നേഹത്തിന്റെ അനശ്വരമായ വെളിച്ചമാണ് ഈ കൃതിയുടെ ആത്മസത്ത. ചില റിയൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട 'ഒരു റിലേഷൻഷിപ് ത്രില്ലർ'.