Chittedathu Sankuppilla Adya Rashtreeya Rakthasakshiyude Katha Thelliyoor Gopalakrishnan Dc Books രക്തസാക്ഷിത്വത്തിന്റെ അവകാശവാദങ്ങൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷി ആരാണ്? നമ്മുടെ അറിവില്ലായ് മയെ ചരിത്രപഠനത്തിലൂടെ മാറ്റിയാൽ അത് വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ള ആണെന്ന് കാണാം. ചരിത്രം തിരുത്തിക്കുറിച്ച ആദ്യത്തെ സഹനസമരത്തിൽ ജീവിതം ബലിയർപ്പിച്ച ആ കർമ്മയോഗിയെ കേരളത്തിന് മറക്കാനാവില്ല. ചിറ്റേടത്തിന്റെ ത്യാഗോജ്ജ്വലവും ദുരന്തപൂർണ്ണവുമായ ജീവിതകഥ അനാവരണം ചെയ്യുന്ന ഈ കൃതി തിരുവിതാംകൂറിലെ സാമൂഹികനവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഇതുവരെ അറിയപ്പെടാത്ത ഏടുകൾ വെളിവാക്കിത്തരുന്നു. തികച്ചും അപൂർവ്വമായ മൗലിക ഗവേഷണത്തിന്റെ സത് ഫലം.