Cinemacherukkan Oru Cinemathmakadha Vinu Abraham H&C Books ഒരു സിനിമാചെറുക്കൻ്റെ പ്രണയലേഖനങ്ങളാണ് ഈ പുസ്‌തകം. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണബാലൻ ഓർമക്കൊട്ടകയിൽ നിന്നും പെറുക്കിക്കൂട്ടുന്ന ഫിലിം തുണ്ടുകൾ; സെല്ലുലോയ്‌ഡിനാൽ അപഹരിക്കപ്പെട്ട ഒരു കാലത്തിൻ്റെ വെളിച്ചപ്പൊട്ടുകൾ. കവലയിലെ സിനിമാപോസ്‌റ്ററുകളിലും പരസ്യവണ്ടിയിലെ സിനിമാനോട്ടീസുകളിലും ചലച്ചിത്രഗാനങ്ങളിലും പാട്ടുപുസ്‌തകങ്ങളിലും ഹൃദയം കൊരുത്തിട്ട ഒരുവൻറെ ഈ 'സ്‌റ്റോറി ബോർഡ്,' രാമു കാര്യാട്ടിൻ്റെ മായയിൽ തുടങ്ങി ഭരതന്റെറെ പറങ്കിമലയിൽ അവസാനിക്കുന്നു. "നിഷ്കളങ്ക കാലത്തിൻ്റെ കുളിർമുദ്രകൾ" എന്നാണ് ഈ 'കുമാരസംഭവങ്ങൾ'ക്ക് എഴുത്തുകാരൻ നൽകുന്ന 'വൺലൈൻ.'