Cinnamon Theruvu Mansoor Ahammed Mathrubhumi Books കൂട്ടംകൂടിയുള്ള യാത്രകളില്‍നിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പര്‍ശിയായ രേഖപ്പെടുത്തല്‍. മൊറോക്കോയിലെ ഇബ്‌നു ബത്തൂത്തയുടെ അന്ത്യവിശ്രമഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്കും ബെര്‍ലിന്‍ മതിലിലെ വിഭജനമുറിവിലേക്കും പാരീസിലെ തെരുവുകളിലേക്കും റൂമിയുടെ വെളിപാടുകളിലേക്കും നിലാവുദിച്ചുനില്‍ക്കുന്ന ഈജിപ്തിലെ പിരമിഡുകളുടെ കാഴ്ചയിലേക്കും ഈ വിവരണങ്ങള്‍ സഞ്ചരിക്കുന്നു. യാത്രയെന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലെന്നും, വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരും അവരുടെ സ്‌നേഹവും സംസ്‌കാരവും കൂടിയാണെന്നും ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു. കാല്‍പ്പനികമായ ഭാഷയും ആഴത്തിലുള്ള ചരിത്രാന്വേഷണവും സമന്വയിക്കുന്ന, ഏകാന്തസഞ്ചാരങ്ങളുടെ മാസ്മരികത വെളിപ്പെടുത്തുന്ന യാത്രാനുഭവങ്ങള്‍.