Classic Detective Kathakal By Suresh M G Mathrubhumi Books അന്ന കാതറിന്‍ ഗ്രീന്‍, എഡ്ഗര്‍ അലന്‍ പൊ, ആര്‍തര്‍ ബി. റീവ, ആര്‍തര്‍ മോറിസണ്‍, ബരോനസ് ഓര്‍സി, സി.എല്‍. പിര്‍കിസ്, ചാള്‍സ് ഡിക്കന്‍സ്, ചാള്‍സ് ഗ്രാന്റ് അലന്‍, ക്ലാരന്‍സ് റൂക്ക് കാണാതായ പതിമൂന്നാം പേജ്, അടച്ചിട്ട മുറിക്കുള്ളിലെ അതിഭീകരമായ കൊലപാതകം, അജ്ഞാതമായ ഭീഷണിസന്ദേശം, ഒരേ മുറിയില്‍ ആവര്‍ത്തിച്ചു നടക്കുന്ന വിചിത്രമോഷണങ്ങള്‍, പ്രണയത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നൊരു മാലമോഷണം… ഒക്കെയും ആ സംഭവങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിന്റെ താളംതെറ്റിക്കുമ്പോഴാണ് അവര്‍ രംഗത്ത് പ്രവേശിക്കുക. ദുരൂഹതകളുടെ ചുരുളഴിക്കാന്‍ നിരീക്ഷണപാടവവും കൂര്‍മ്മബുദ്ധിയും ആയുധമാക്കുന്ന കുറ്റാന്വേഷകര്‍. ലോകസാഹിത്യത്തില്‍ ഡിറ്റക്റ്റീവ് കഥകളെ ചിരപ്രതിഷ്ഠമാക്കിയ ഒന്‍പത് കഥകള്‍