സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്