Dakshinendian Kshethrangaliloode P.S.Sreedharan Pillai Poorna Publication ഞാനുമായി ഏറെ അടുപ്പമുള്ള മുൻ ഗവർണറും,സമർപ്പണബോധമുള്ള പൊതുപ്രവർത്തകനും,മികച്ച അഭിഭാഷകനുമായ ശ്രീ. പി.എസ്.ശ്രീധരൻ പിള്ള സന്ദർശിച്ച ദക്ഷിണേന്ത്യയിലെ പതിനാറ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും പ്രത്യേകതകളുമൊക്കെയാണ് “ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ” എന്ന ഈ രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അക്കാഡമിക് യോഗ്യതയും ഭരണപരിചയവും അനുഭവജ്ഞാനവുമുള്ള ശ്രീധരൻ പിള്ള എന്ന പ്രതിഭാധനൻ്റെ രചനാ വൈഭവവും സമർപ്പണബോധവും ഹിന്ദുത്വ കാഴ്ചപ്പാടും ഈ ഗ്രന്ഥത്തെ മികച്ച സൃഷ്ടിയായി മാറ്റിയിരിക്കുന്നു.ഗ്രന്ഥകർത്താവിന് എൻ്റെ ആശംസകൾ.