Dakshinendiayile Mahaakshethrangal By P G Rajendran Dc Books നമ്മുടെ നാടിന്റെ ആധ്യാത്മികപൈതൃകവും കലാ-ചരിത്രപൈതൃകങ്ങളും കൈകോർക്കുന്ന ഇടങ്ങളാണ്ക്ഷേത്രങ്ങൾ. വിശ്വാസികളും ചരിത്രപഠിതാക്കളും സഞ്ചാരികളുമെല്ലാം പുരാതനങ്ങളായ മഹാക്ഷേത്രങ്ങളുടെ ദർശനം ഇഷ്ടപ്പെടുന്നു. ദക്ഷിണഭാരതത്തിലെ മഹാക്ഷേത്രങ്ങളിലൂടെ ഒരു തീർത്ഥയാത്രയാണീ പുസ്തകം. ഓരോ ക്ഷേത്രത്തിന്റെയും ചരിത്ര പശ്ചാത്തലവും ആരാധനാസമ്പ്രദായവും ഐതിഹ്യകഥകളും പറഞ്ഞുതരുന്ന ഈ അമൂല്യരചന സാധകർക്കും ആത്മീയാന്വേഷകർക്കും ഒഴിവാക്കാനാകാത്തതാണ്.