Dark Planet By Neelakandan Paramaara CICC Books മലയാള അപസർപ്പക സാഹിത്യ ശാഖയ്ക്ക് വലിയ സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് നീലകണ്‌ഠൻ പരമാര (1935-2011). 1951ൽ ആദ്യനോവൽ 'അമേരിക്കൻ കാമുകൻ' 1980ൽ അവസാന നോവൽ 'സോംബി'. 138 അപസർപ്പക നോവലുകൾ പരമാര മലയാള അപസർപ്പക സാഹിത്യത്തിന് നൽകി. ഒട്ടേറെ ശാസ്ത്ര നോവലുകളും, വിശ്വസാഹിത്യ കൃതികളുടെ വിവർത്തനങ്ങളും 'രാജേഷ് 'എന്ന തൂലികാ നാമത്തിൽ അദ്ദേഹം സംഭാവന ചെയ്‌തു. ശാസ്ത്ര നോവലുകളിൽ ഏറ്റവും പ്രസിദ്ധ കൃതിയായ 'ഡാർക്ക് പ്ലാനറ്റ്' നാല് പതിറ്റാണ്ടിനു ശേഷം സി.ഐ.സി.സി. തുലികാ നാമത്തിൽ അല്ലാതെ പ്രസിദ്ധീകരിക്കുകയാണ്. സ്പേയ്‌സ് സംബന്ധമായ ഒട്ടേറെ വിദേശ ലേഖനങ്ങളുടെ പിൻബലത്തോടെ എഴുതിയ ഈ കൃതി എക്കാലത്തെയും മികച്ച സയൻസ് ത്രില്ലറുകളിൽ ഒന്നാണ്. ശ്വാസം അടക്കിപിടിച്ചു മാത്രമേ നോവൽ വായിച്ച് തീർക്കാൻ കഴിയു....