മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.