Ee Munthirichaaru Sudha Thekkemadam Mankind Publication തേനിരമ്പുന്നതുപോലെയാണ് നിന്നോടെനിക്കുള്ള പ്രണയം. അവനെഴുതിയ വരിയിലെ ഇരമ്പലെന്ന വാക്കിൽ ഞാനെന്റെ ചെവികളാഴ്ത്തി നോക്കി. ഏതോ കാട്ടുമരക്കൊമ്പിന്റെയുലച്ചിലും ഇലകളുടെ കിരുകിരുപ്പും പൂക്കളുടെ സംഗീതവും എന്റെയുള്ളിലെ മൗനവും ഞാൻ കേട്ടു. തേനല്ലല്ലോ തേനീച്ചയല്ലേ എന്നു ചുവപ്പുമഷിയിൽ അടിവരയിട്ടപ്പോൾ ഞാനായി മാറാതെ നിനക്കതിന്റെ അർത്ഥം തിരിയില്ലെന്നവൻ പരിഭവിച്ചു.