സാഹിത്യം, ഭക്ഷണം, രതി, പ്രണയം, സൗഹൃദം, ചലച്ചിത്രം, പ്രകൃതി എന്നിവയുടെ അത്യപൂര്‍വ്വമായ കോക് ടെയ്ലാകുന്നു ഈ ആത്മഭാഷണങ്ങൾ. ഭാഷയെ അത് മുത്തും പവിഴവും ചേര്‍ന്ന മണിപ്രവാളംപോലെ കോര്‍ത്തെടുക്കുന്നു. വാക്കിനുവേണ്ടി കരുതലോടെ ധ്യാനിച്ചിരിക്കുന്ന, ഭാഷയുടെ ജലാശയത്തിനരികിലെ ഒരു മീന്‍ കൊത്തിയെ ഈ എഴുത്തിലെല്ലാടവും കാണാം. ഭാഷയുടെ വീഞ്ഞാണ് എഴുത്തുകാര്‍ വാറ്റുന്നത്; സി.വി. ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനും അതുതന്നെ ചെയ്യുന്നു. അപാരമായ പദസൂക്ഷ്മതയോടെ, പദധ്യാനത്തോടെയും ഭാഷാരതിയോടെയും ആണ് ഈ എഴുത്തുകാരന്‍ എഴുതുന്നത്. പഠനം: സജയ് കെ.വി.