ബിജുദാസ് ആകസ്മികതകളിൽ നിന്ന് ആകാംക്ഷകളിലേക്ക് കുടുമാറ്റം നടത്തുന്ന കഥാപാത്രങ്ങൾ... ഒരു കഥയുടെ ചുരുളഴിയുമ്പോൾ, പുതിയൊരു കഥ മെനയുന്ന രഹസ്വത്തിന്റെ രസച്ചരട്... ഒപ്പം, ഒരായിരം കഥകളറിയാവുന്ന കാസർഗോടൻ കാറ്റിൻ കലമ്പൽ.. ഫസീല റീൽസ് -ഇതെല്ലാമാണ്. റിൽസിനേക്കാൾ വേഗതയുണ്ട് ജീവിതത്തിനെന്ന് ഒരുപക്ഷേ നിങ്ങൾക്ക് തോന്നിയേക്കാം..! പക്ഷേ, ചില ഓർമ്മകൾക്ക് ആ വേഗതയില്ല. അവ പതിഞ്ഞുപോകും.... ചിലപ്പോൾ കഥകളായി, ചിലപ്പോൾ രഹസ്യങ്ങളായി. ഈ റിൽ കണ്ടുതീർക്കാനുള്ളതല്ല. വായിച്ചറിയാനുള്ളതാണ്.