നാനാതരം കടന്നാക്രമണങ്ങൾക്കു വിധേയമായി ജൈവവൈവിധ്യവും ഭൂവിഭവങ്ങളും ക്ഷയിച്ച് മരണാസന്നമായിരിക്കുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് രൂപീകൃതമായ മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വികസനം മനുഷ്യനിയന്ത്രിതവും മാനവകേന്ദ്രീകൃതവുമാകണമെന്ന് വിലയിരുത്തുന്നു. ഈ റിപ്പോർട്ടിലെ നിർദേശങ്ങളെ കേരളത്തിൻ്റെ വികസന പ്രശ്നങ്ങളുമായി ചേർത്തുവെച്ച് പഠനവിധേയമാക്കുന്ന ഈ കൃതി അത്യന്തം കാലികപ്രസക്തിയുള്ളതാണ്. ഗാഡ്ഗിൽ കമ്മിറ്റിയുടെ നിർദേശങ്ങളെ ഭൂബന്ധിതമായ വികസനപ്രശ്നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അന്വേഷണം അച്യുതമേനോൻ സെൻ്ററിൻ്റെ 2017-ലെ കെ.വി. സുരേന്ദ്രനാഥ് അവാർഡ് ലഭിച്ച പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പ്