Gandhini Rajan Panoor Mankind Publication കാലമെത്ര കടന്നുപോയാലും കൗമാരകാമനകളുടെ മധുരം മനസ്സിലേക്ക് പിന്നെയും ചിതറുന്ന ഒരു പൂർവ്വവിദ്യാർത്ഥിസംഗമം. മധുരപ്പത്ത്. പ്രണയകോലാഹലങ്ങളും സമരകാഹളങ്ങളും ചൂരൽമുനകളുടെ ചുംബനങ്ങളും ഉതിർന്നുവീണ വഴികളുടെ സുഗന്ധമാവാഹിച്ച് മുപ്പതുവർഷങ്ങൾക്കിപ്പുറം അവർ, വിനയചന്ദ്രനും ഗാന്ദിനിയും ഒരു യാത്രയ്ക്കൊരുങ്ങുന്നു. സങ്കടങ്ങളുടെ, സംഘർഷങ്ങളുടെ കേദാരമായ ഇന്നിനെ മറന്ന്, ബന്ധങ്ങളുടെ നൂൽക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്, പൗരാണികതയുടെ മുദ്രകൾ മിന്നുന്ന, കൊട്ടാരങ്ങളുടെ നഗരമായ കൊൽക്കത്തയിലൂടെ ഒരു യാത്ര. പ്രണയത്തിന് ഒരു പുതിയ ഭാവുകത്വം പകരുന്ന നോവൽ.