Neeyayirunnu Njan Nisha Shinu Joseph Mankind Publication എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും വെറുക്കണമെന്ന് ആഗ്രഹിച്ചാലും മനസ്സിനുള്ളിൽ ഉമിത്തീപോലെ എരിഞ്ഞുകൊണ്ടേയിരിക്കും, യഥാർത്ഥ സ്നേഹം. എന്നും സ്വന്തമായിരിക്കുമെന്നും ഒരിക്കലും വിട്ടുപോകില്ലെന്നും വിശ്വസിച്ച് സ്നേഹിച്ച ഹൃദയങ്ങൾ... എന്നാൽ, പിന്നീടെപ്പോഴോ പരസ്പരം ആരുമല്ലാതെ ജീവിതത്തിൽനിന്ന് പടിയിറങ്ങുമ്പോൾ ബാക്കിയാകുന്ന ചോദ്യമുണ്ട്: നമ്മൾ കണ്ടുമുട്ടിയത് എന്തിനുവേണ്ടിയായിരുന്നു? സ്നേഹിക്കുവാനായിരുന്നോ? അതോ, വേദനയുടെ ആഴമറിയാനോ? സ്നേഹത്തിൻ്റെ ഊഷ്മളതയിലും വിരഹത്താൽ ഒറ്റപ്പെട്ട മൗനവേദനയിലും ജീവനുള്ള ഓർമ്മകളാൽ വലയുന്ന ഹൃദയങ്ങളുടെ കഥയാണിതിൽ.