ന്ദുസ്ഥാനിസംഗീതത്തില്‍ ധ്രുപദ്, ഖയാല്‍ ശൈലികളുടെ വികാസപരിണാമങ്ങള്‍ അമ്പതില്‍പ്പരം സംഗീതജ്ഞരിലൂടെ നോക്കിക്കാണുന്ന പുസ്തകം. ധ്രുപദിന്റെ ഭക്തിയും ഖയാലിന്റെ പ്രണയവും ഇവിടെ അപൂര്‍വ്വചാരുതയില്‍ നിറയുന്നു. ധ്രുപദില്‍ തലമുറകളായി പാട്ടിന്റെ പട്ടുകള്‍ നെയ്ത ഡാഗര്‍ കുടുംബത്തിന്റെ സംഗീതശൈലിയെയും ഖയാലില്‍ എക്കാലത്തെയും വിസ്മയങ്ങളായ വിഷ്ണുനാരായണ്‍ ഭാട്ഖണ്ഡേ മുതല്‍ ശുഭ മുദ്ഗല്‍ വരെയുള്ള അതുല്യപ്രതിഭകള്‍ സൃഷ്ടിച്ച നാദപ്രപഞ്ചത്തെയും അടുത്തറിയാനൊരു സംഗീതസഞ്ചാരം. രമേശ് ഗോപാലകൃഷ്ണന്റെ ശ്രദ്ധേയമായ പുസ്തകം. പുതിയ പതിപ്പ്