Ishtathozhan Guy De Maupassant Dc Books കഥാസാഹിത്യത്തിലെ ചക്രവർത്തികുമാരനാണ് ഫ്രഞ്ച് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഗീദ് മോപ്പസാങ്. മലയാളത്തിലെ നവോത്ഥാന കാഥികന്മാരെ ശക്തമായി സ്വാധീനിച്ച ഒരാളാണ് അദ്ദേഹം. ഇഷ്ടതോഴൻ (ബെൽ-അമി) മലയാളത്തിൽ പരിഭാഷപ്പെടുത്തിക്കൊണ്ട് 1929-ൽ കേസരി ബാലകൃഷ്ണപിള്ള എഴുതി: ‘സംഭോഗശൃംഗാരത്തിന്റെ പരമകാഷ്ഠാപ്രാപ്തിയാണ് സാമാന്യമായി പറയുകയാണെങ്കിൽ ഒരു മാതൃകാ ഫ്രഞ്ച് നോവലിന്റെ സ്വഭാവം. ഈ സ്വഭാവം ശരിക്കും കാണിക്കുന്ന ഒരു കൃതിയാണ് ബെൽ-അമി’. കാമുകൻ അഥവാ ഇഷ്ടതോഴൻ എന്നർത്ഥമുള്ള ബെൽ-അമി എന്ന പദം സാർത്ഥകമാക്കുന്ന ജോർജ് ഡുറ്വായുടെ പ്രണയജീവിതമാണ് ഇതിലെ കഥാവസ്തു.