ഈ പുസ്തകം വിദ്യാർഥികൾ തയ്യാറാക്കിയതാണെന്ന തോന്നൽ ഒരിടത്തും ഉളവാകുന്നില്ല. എഴുത്തിൽ 'ഇതി വാർത്താഹ' യ്ക്ക് അത്രയ്ക്കും പ്രായപൂർത്തിയുണ്ട്. കേരളത്തിൽ ഒട്ടേറെ ജേർണലിസം സ്‌കുളുകളുണ്ടെങ്കിലും അവയിലൊന്നിൽ നിന്നും ഇത്തരം പഠനാർഹമായ ഒരു പുസ്‌തകം പുറത്തുവന്നിട്ടില്ല. ഇനിയിപ്പോൾ അവിടെയൊക്കെ പാഠപുസ്‌തകമാകാനാണ് ഇതിൻ്റെ യോഗം തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജേർണലിസം വകുപ്പ് കൈരളിയുടെയാകെ അഭിനന്ദനം അർഹിക്കുന്നു അച്ചടി, റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളെപ്പറ്റി വെവ്വേറെ പുസ്‌തകങ്ങൾ ചിലർ രചിച്ചിട്ടുണ്ട്. ഈ മൂന്ന് ശാഖകളെപ്പറ്റി മാത്രമല്ല, കമ്മ്യൂണിറ്റി റേഡിയോകൾ, എഫ്. എം റേഡിയോകൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഒരൊറ്റ മേൽക്കുരയിൽ കിട്ടുന്നു എന്നതാണ് ഈ പുസ്‌തകത്തിൻ്റെ അനന്യത. തോമസ് ജേക്കബിൻ്റെ അവതാരികയിൽ നിന്ന്