Jahanara- Yugasthree Anil Arinalloor Mathrubhumi Books ചരിത്രത്തിന്റെ താളുകളില്‍ ഒരു രാജകുമാരി. ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഒരു സ്ത്രീ. ആത്മാവിന്റെ നിശ്ശബ്ദതയില്‍ ഒരു സൂഫി. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രിയപുത്രിയായ ജഹനാര ബീഗത്തിന്റെ ജീവിതം മുഗള്‍ സാമ്രാജ്യത്തിന്റെ തിളക്കത്തിനപ്പുറമുള്ള ഇരുണ്ട ഇടനാഴികളിലൂടെയുള്ള ഒരു യാത്രയാണ്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴും, പിതാവിന്റെ തടവറയുടെ വേദന ഏറ്റുവാങ്ങുമ്പോഴും, ജഹനാര തന്റെ ഉള്ളിലെ പ്രകാശം കെടാതെ സൂക്ഷിച്ചു. രാജകൊട്ടാരങ്ങളുടെ ആഡംബരങ്ങള്‍ക്കിടയില്‍ ആത്മീയതയെ തേടിയ അവള്‍, പ്രണയത്തെ അധികാരത്തിനും രാജപദവിക്കും മീതെ പ്രതിഷ്ഠിച്ചു. ചരിത്രം രേഖപ്പെടുത്താതെപോയ അവളുടെ സ്വപ്നങ്ങളും നിശ്ശബ്ദതകളും വേദനകളും പ്രണയവും ഈ നോവലില്‍ പുനര്‍ജ്ജനിക്കുന്നു. കാലം മായ്ച്ചുകളയാന്‍ ശ്രമിച്ച ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് ചരിത്രവും ഭാവനയും കൈകോര്‍ത്തിറങ്ങുന്ന രചന. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ജഹനാര ജീവിക്കുന്നു ഓരോ സ്ത്രീയുടെയും ഉള്ളില്‍, ഒരു സ്വപ്നമായും ഒരു പോരാട്ടമായും ഒരു പ്രകാശമായും.