Janichosam Sajeev K B Mankind Publication കെ. ബി. സജീവിൻ്റെ 'ജനിച്ചോസം' വായിക്കുമ്പോൾ കാലത്തെയും നിയതിയേയും പ്രകൃതിയേയും നമ്മൾ നമിച്ചുപോകും. വായനക്കാർക്കു മുന്നിൽ സത്യസന്ധമായ തുറന്നുപറച്ചിലാണീ കുറിപ്പുകൾ. ലളിതമായ ഭാഷയിൽ വായനക്കാരെ കാന്തികവലയത്തിലാക്കുന്ന രചനാതന്ത്രത്തോടെ എഴുത്തുകാരൻ്റെ ഓർമ്മകൾ നമ്മളിലേക്ക് ചേക്കേറുന്നു. അമ്മമണമുള്ള ഈ പുസ്തകത്തിൽ നാട്ടുചരിത്രവും സംസ്‌ക്കാരവും ജീവിതവും ഇഴചേർന്നിട്ടുണ്ട്. കറയില്ലാത്ത ചങ്ങാത്തങ്ങൾക്ക് എന്നും ഈടുറപ്പുണ്ടെന്ന് കാലത്തോട് വിളംബരം ചെയ്യുന്നുണ്ടിത്. ഓരോ അധ്യായവും കണ്ണുനനയാതെ വായിച്ചുതീർക്കാനാവില്ല. ഹൃദയസ്പർശിയായ ജീവിതഗന്ധത്തെ അനുഭവങ്ങളുടെ ചെപ്പുതുറന്ന് വായനക്കാരിലേക്ക് ചേർത്തുവയ്ക്കുന്ന 'ജനിച്ചോസ'ത്തെ നമുക്ക് അഭിമാനത്തോടെ സ്വീകരിക്കാം