ദക്ഷിണ കേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരി ബാലേത്ത് തറവാടിന്റെ സുദീര്‍ഘമായ കഥയാണ് അദ്ദേ ഹം പറയുന്നതെങ്കിലും ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ കേ രളം ഉടനീളം ഇരമ്പിയാര്‍ക്കുന്നുണ്ട്. ബന്ധുസമൃദ്ധിയില്‍ പ്പോലും സ്‌നേഹദാരിദ്ര്യത്തില്‍ ഉഴന്ന ഒരു ചെറുപ്പക്കാരന്‍ പ്രായത്തിനു നിരക്കാത്ത ദര്‍ശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടില്‍ക്കലര്‍ത്തി മുഴുവന്‍ മലയാളികള്‍ ക്കുമായി വാരിവിതറുന്ന കാഴ്ചയുണ്ട്. ‘നക്ഷത്രഗീത ത്തില്‍ ജി. ശങ്കരക്കുറുപ്പ് എഴുതിയതു പോലെ ജീവിതമെ നിക്കൊരു ചൂളയായിരുന്നപ്പോള്‍ ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി!’ എന്ന് അഭിമാനിക്കാവുന്ന വിധം സ്വന്തം സര്‍ഗാത്മകതയുടെ രാജരഥ്യയില്‍ അഗ്‌നിരഥ ത്തില്‍ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്.